ന്യൂഡല്‍ഹി: രാജ്യത്ത് കടുത്ത സാമ്പത്തികമാന്ദ്യം നിലനില്‍ക്കെ മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിലെ രണ്ടാം ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു. പുതിയ ദശകത്തിലെ ആദ്യബജറ്റിനെ സ്പീക്കര്‍ അഭിനന്ദിച്ചു.
അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയെ അനുസ്മരിച്ചു കൊണ്ടാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിച്ചത്. എല്ലാ ജനങ്ങള്‍ക്കുമുള്ള ബജറ്റെന്നും വരുമാനവും വാങ്ങല്‍ ശേഷിയും കൂട്ടുന്ന ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. സമ്പത്ത് രംഗത്തെ അടിത്തറ ശക്തമെന്നും മന്ത്രി പറഞ്ഞു. കനത്ത സുരക്ഷയിലാണ് പാര്‍ലമെന്റില്‍ നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം നടത്തുന്നത്.
പ്രത്യാശയുടേയും കരുതലിന്റേയും ബജറ്റാമെന്നും സാമ്പത്തിക മുന്നേറ്റം പ്രധാന ഘടകമെന്ന് ധനമന്ത്രി പറഞ്ഞു.
മൂന്നുതൂണുകളില്‍ നിലനില്‍ക്കുന്ന ബജറ്റാണിതെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്താമാക്കി. സാമ്പത്തിക മുന്നേറ്റം, കരുതല്‍, ഉന്നമനത്തിനുള്ള അഭിലാഷം ലക്ഷ്യം എന്നിവയാണവ.
നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍
1. ബാങ്കുകളുടെ കിട്ടാകടം കുറച്ചു.
2. ജിഎസ്ടി ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്‌കാരം.
3. പാവപ്പെട്ടവര്‍ക്കുള്ള പദ്ധതി കാര്യക്ഷമമായി നടപ്പാക്കി.
4. ജിഎസ്ടിയോടെ കുടുംബ ബജറ്റില്‍ നാല് ശതമാനം ലാഭിക്കാനായി.
5. 60 ലക്ഷം ആളുകള്‍ പുതിയതായി ആദായനികുതി അടച്ചു
6. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി
ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇവയൊക്കെ
കര്‍ഷകര്‍ക്കായി പ്രഖ്യാപനങ്ങള്‍
1. കാര്‍ഷിക മേഖലയ്ക്കായി 16 കര്‍മ്മ പദ്ധതികള്‍. കാര്‍ഷികരുടെ വരുമാനം 2 വര്‍ഷം കൊണ്ട് ഇരട്ടിയാക്കുക
ലക്ഷ്യം.
2. കിസാന്‍ റെയില്‍ പദ്ധതി- ട്രെയിനുകളില്‍ കര്‍ഷകര്‍ക്കായി പ്രത്യേക ബോഗികള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍
കൊണ്ടു പോകാന്‍ പ്രത്യേക സംവിധാനം.
3. വ്യോമ മന്ത്രാലയത്തിന്റെ സഹായത്തോടെ കര്‍ഷകര്‍ക്കായി രാജ്യാന്തര വിപണി ലക്ഷ്യമിട്ട് കൃഷി ഉഡാന്‍
പദ്ധതി.
4. കര്‍ഷകര്‍ക്കായി നബാര്‍ഡിന്റെ പുനര്‍വായ്പാ പദ്ധതി.
5. 2020-ല്‍ 15 ലക്ഷം കോടി കാര്‍ഷിക വായ്പയാണ് ലക്ഷ്യമിടുന്നത്.
6. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ നല്‍കും.
7. 2021ല്‍ രാജ്യത്തെ പാലുത്പാദനം 10.8 കോടി മെട്രിക് ടണ്‍ ആയി ഉയര്‍ത്തും.
8. മത്സ്യ ഉത്പാദനം രണ്ടു ലക്ഷം ടണ്ണായി ഉയര്‍ത്താന്‍ നിര്‍ദേശം.
9. ജൈവ കാര്‍ഷിക മേഖലയ്ക്ക് ഇനി ഓണ്‍ലൈന്‍ വിപണി.
10. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍
ആരോഗ്യമേഖലയ്ക്കായി പ്രഖ്യാപനങ്ങള്‍
1. മിഷന്‍ ഇന്ദ്രധനുഷ് വിപുലീകരിച്ചു. മിഷന്‍ ഇന്ദ്രധനുഷില്‍ 12 രോഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി.
2. 112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍.
3. 3.6 ലക്ഷം രൂപ ജന്‍ ജീവന്‍ മിഷന്.
4. സ്വച്ഛ് ഭാരതിന് 12,300 കോടി രൂപ.
5. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് 69,000 കോടി രൂപ
6. ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ പ്രത്യേക പദ്ധതി
7. ജില്ലാ ആശുപത്രികള്‍ക്കൊപ്പം മെഡിക്കല്‍ കോളേജുകളും
വിദ്യാഭ്യാസ മേഖലയ്ക്കായി പ്രഖ്യാപനങ്ങള്‍
1. പുതിയ വിദ്യാഭ്യാസ നയം ഉടന്‍
2. സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു.
3. വിദ്യാഭ്യാസ മേഖലയ്ക്കായി 99,300 കോടി രൂപ.
4. എഞ്ചിനിയറിംഗ് ബിരുദധാരികള്‍ക്ക് പഞ്ചായത്തുകളില്‍ ഇന്റേണ്‍ഷിപ്പ്.
5. വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും.
6. കൂടുതല്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍.
7. നൈപുണ്യവികസനത്തിന് 3000 കോടി.
8. ഡിഗ്രി തലത്തില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍.
9. സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ആന്‍ഡ്
കള്‍ച്ചറല്‍ സ്ഥാപിക്കും.
10. ദേശീയ പൊലീസ് സര്‍വ്വകലാശാല സ്ഥാപിക്കും
ഇലക്ട്രോണിക് മേഖലയിലെ പ്രഖ്യാപനങ്ങള്‍
1. ഇലക്ട്രോണിക് നിര്‍മ്മാണ മേഖലയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കും.
2. നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് സെല്‍ സ്ഥാപിക്കും.
3. മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിന് പ്രത്യേക പദ്ധതി.
4. ഭാരത് നെറ്റിന് 6000 കോടി.
5. ഭാരത് നെറ്റ് എന്ന പേരില്‍ ഒപ്റ്റിക്കല്‍ കേബിള്‍ ശൃംഖല,ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ ഒപ്റ്റിക്കല്‍
ഫൈബര്‍ ശൃംഖല.
6. സ്വകാര്യ പങ്കാളിത്തത്തോടെ ഡേറ്റ സെന്റര്‍ പാര്‍ക്കുകള്‍.
വ്യവസായ മേഖലയിലെ പ്രഖ്യാപനങ്ങള്‍.
1. വ്യവസായ വളര്‍ത്താന്‍ 27,300 കോടി.
2. അടിസ്ഥാന സൗകര്യ വികസനത്തിന് 100 കോടി.
3. ടെക്‌സ്‌റ്റൈല്‍ മിഷന്‍ 1480 കോടി.
ഗതാഗത മേഖലയിലെ പ്രഖ്യാപനങ്ങള്‍.
1. ഗതാഗത മേഖലയ്ക്ക് 1.74 ലക്ഷം കോടി.
2. 100 പുതിയ വിമാനത്താവളങ്ങള്‍.
3. 2024ന് മുമ്പ് 6000 കിലോ മീറ്റര്‍ ദേശീയപാത.
4. റെയില്‍വേ ട്രാക്കുകളില്‍ സോളാര്‍ പാനലുകള്‍.
5. പിപിപി മാതൃകയില്‍ 150 പുതിയ ട്രെയിനുകള്‍.
6. ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ ട്രെയിനുകള്‍.
7. ചെന്നൈ ബെംഗളൂരു എക്‌സ്പ്രസ് വേ നിര്‍മ്മാണം തുടങ്ങും.
8. ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ 2023ല്‍ പൂര്‍ത്തിയാക്കും.
ടൂറിസം മേഖലയിലെ പദ്ധതി പ്രഖ്യാപനങ്ങള്‍
1. വിനോദസഞ്ചാര മേഖലയ്ക്ക് 2500 കോടി.
2. അഞ്ച് ചരിത്രപ്രധാനകേന്ദ്രങ്ങള്‍ വികസിപ്പിക്കും.
3. സാംസ്‌കാരിക മന്ത്രാലയത്തിന് 3150 കോടി.
വനിതാക്ഷേമ പദ്ധതി പ്രഖ്യാപനങ്ങള്‍
1. വനിതാ ക്ഷേമത്തിന് 28,600 കോടി.
2. പെണ്‍കുട്ടികള്‍ക്ക് മികച്ച പഠന നിലവാരം.
3. പെണ്‍കുട്ടികളുടെ വിവാഹപ്രായം നിര്‍ണ്ണയിക്കുന്നതിന് ദൗത്യസംഘം.
4. പെണ്‍കുട്ടികള്‍ക്ക് പോഷകാഹാരത്തിന് വേണ്ടി 35600 കോടി രൂപ
ആദിവാസി ക്ഷേമത്തിനായി പദ്ധതി പ്രഖ്യാപനങ്ങള്‍
1. ആദിവാസി ക്ഷേമത്തിനായി 53700 കോടി രൂപ
2. പട്ടിക ജാതി പിന്നോക്ക് വിഭാഗക്കാര്‍ക്ക് 85,800 കോടി രൂപ
പരിസ്ഥിതി സൗഹാര്‍ദ പദ്ധതി പ്രഖ്യാപനങ്ങള്‍
1. പരിസ്ഥിതി സൗഹാര്‍ദ പദ്ധതികള്‍ക്ക് ഊന്നല്‍.
2. ക്ലീന്‍ എയര്‍ പദ്ധതിക്ക് 4,400 കോടി രൂപ.
3. മലിനീകരണം നടക്കുന്ന തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍ അടച്ച് പൂട്ടും.
4. 2021 ജനുവരി 1 മുതല്‍ പാരീസ് ഉടമ്പടി നടപ്പാക്കും.
കശ്മീരിനായി പദ്ധതി പ്രഖ്യാപനങ്ങള്‍
1. ജമ്മുകശ്മീരിലെ വികസനത്തിന് 30,757 കോടി രൂപ.
2. ലഡാക്കിന്റെ വികസനത്തിന് 5,958 കോടി രൂപ.
ബാങ്കിംഗ് മേഖലയിലെ പദ്ധതി പ്രഖ്യാപനങ്ങള്‍
1. ബാങ്കിംഗ് മേഖലയില്‍ കൂടുതല്‍ സുതാര്യത.
2. ബാങ്കുകളുടെ കിട്ടാക്കടം കുറച്ചു.
3. ഓഹരികള്‍ വിറ്റഴിക്കും.
4. ഐഡിബിഐ ബാങ്കുകളുടെ ഓഹരികളും വില്‍ക്കും.
5. ബാങ്ക് നിക്ഷേപത്തിനുള്ള ഇന്‍ഷുറന്‍സ് തുക കൂട്ടി.
6. വായ്പാ പുനക്രമീകരണത്തിന് ഒരു വര്‍ഷം.
7. സാമ്പത്തിക ഉടമ്പടികള്‍ക്കായി പുതിയ നിയമം.
നികുതിയുമായി ബന്ധപ്പെട്ട പദ്ധതി പ്രഖ്യാപനങ്ങള്‍
1. പുതിയ സംരംഭകര്‍ക്ക് 15%.
2. നിലവിലുള്ള കമ്പനികള്‍ക്ക് 22%.
3. കോര്‍പ്പറേറ്റ് നികുതി കുറച്ചു.
4. ആദായനികുതി ഘടനയില്‍ മാറ്റം.
5. 5 മുതല്‍ 7.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10% നികുതി.
6. 7.5 മുതല്‍ 10 ലക്ഷം വരെ 15% നികുതി, 10 മുതല്‍ 12.5 ലക്ഷം വരെ 20% നികുതി.
7. 12.5 മുതല്‍ 15 ലക്ഷം വരെ 25 % നികുതി
8. 5 ലക്ഷം വരെ നികുതിയില്ല.
9. മൂന്ന് പുതിയ സ്ലാബുകള്‍ കൂടി.
10. 15 ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 30% നികുതി.
11. ഇന്‍കം ടാക്‌സ് റിട്ടേണ്‍ ലളിതമാക്കും.
12. ഡിവിഡന്റ് വിതരണ നികുതി ഒഴിവാക്കി.