ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകളില്‍ വൈ ഫൈ സംവിധാനം ഉടന്‍ ലഭ്യമാക്കും. വൈ ഫൈ സംവിധാനം ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് അനുവാദം നല്‍കി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിമാനത്തിലെ വൈ ഫൈ സംവിധാനം യാത്രക്കാര്‍ക്കുകൂടി അനുവദിച്ചാണ് ഉത്തരവ്.
ഫോണിന് പുറമെ ലാപ് ടോപ്, ടാബ്ലറ്റ്, സ്മാര്‍ട് വാച്ച് എന്നിവയെല്ലാം ഉപയോഗിക്കാം. കയ്യിലുള്ള ഹാന്റ്‌സെറ്റ് ഫ്ളൈറ്റ് മോഡിലേക്ക് മാറ്റണം. പൈലറ്റ് വൈ-ഫൈ ഓണ്‍ ചെയ്യുന്നത് അനുസരിച്ച് യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് ലഭിക്കും
ഓരോ വിമാനത്തിലും ഇന്റര്‍നെറ്റ് സംവിധാനം നല്‍കണമെങ്കില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പ്രത്യേക ഇന്റര്‍നെറ്റ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൂടി നേടണം. എമിറേറ്റ്സ് ഉള്‍പ്പെടെയുള്ള വിദേശ വിമാന സര്‍വിസുകളില്‍ നേരത്തെ തന്നെ വൈഫൈ നല്‍കുന്നുണ്ട്.