ദേശീയ സ്കൂൾ കായിക മത്സരത്തില്‍ കേരളത്തിന്റെ താരം ആകാശാണ് സ്വര്‍ണം നേടിയത്. ചങ്ങനാശ്ശേരി വാകത്താനം സ്വദേശി ആകാശ് എം. വര്‍ഗീസാണ് ട്രിപിള്‍ ജംപില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. സങ്‌രൂറിലെ 10 ഡിഗ്രി സെല്‍ഷ്യസ് തണുപ്പിലാണ് കായിക താരങ്ങള്‍ മത്സരിക്കുന്നത്.
ഇന്ന് 15 ഇനങ്ങളില്‍ ഫൈനല്‍ നടക്കുന്നതായിരിക്കും. മത്സരത്തില്‍ ഓവറോള്‍ കിരീടപോരാട്ടത്തില്‍ 173 പോയിന്റുമായാണ് ഹരിയാന മുന്നേറ്റം തുടരുന്നത്. രണ്ടാമത് 164 പോയിന്റുമായി മഹാരാഷ്ട്രയും മൂന്നാം സ്ഥാനത്ത് 142 പോയിന്റുമായി കേരളവുമാണ് ഉള്ളത്.