തിരുവനന്തപുരം: ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് കേരളം തന്നെ വേദിയാകും. അനിശ്ചിതത്വങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമൊടുവിലാണ് കേരളത്തില്‍ തന്നെ മത്സരങ്ങള്‍ നടത്താന്‍ തീരുമാനമായിരിക്കുന്നത്. ജനവരി 25 മുതല്‍ 30 വരെയാണ് മത്സരങ്ങള്‍ നടക്കുക. കോഴിക്കോടായിരിക്കും വേദി.
ഇക്കാര്യം കേന്ദ്രം കേരളത്തെ അറിയിച്ചു. ഔദ്യോഗികപ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് സൂചന.
കോഴിക്കോടാണ് കായികമേള നടക്കുന്നത്. ജനുവരി 25 മുതല്‍ 30 വരെയാണ് കായികമേള.
കായികമേള ഏറ്റെടുക്കാന്‍ കേരളം സജ്ജമാണെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. ഔദ്യോഗികപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
അടുത്തിടെ മാത്രം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒളിമ്പ്യന്‍ അബ്ദു റഹിമാന്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കാണ് കോഴിക്കോടിന് കരുത്താകുന്നത്. താമസം അടക്കമുള്ള അനുബന്ധസൗകര്യങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി അഞ്ജു ബോബി ജോര്‍ജ് അറിയിച്ചു.