ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് ഇന്ന് തുടങ്ങും. കൊല്ലത്തെ അസ്‌ട്രോ ടര്‍ഫ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ന് വൈകീട്ട് 4.30 -ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂറാണ് ഹോക്കി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യുന്നത്.

കായിക ചരിത്രത്തില്‍ ഇതാദ്യമായാണ് ദേശീയ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയം വഹിക്കുന്നത്. 19 ദിവസമാണ് മത്സരം നടക്കുക. മത്സരത്തില്‍ 45 ടീമുകള്‍ പങ്കെടുക്കുന്നതായിരിക്കും.

ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെയും അടുത്ത വര്‍ഷം ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ വനിതാ ടീമിന്റെയും സെലക്ഷന്‍ നടക്കുക ചാമ്പ്യന്‍ഷിപ്പില്‍ നിന്നായിരിക്കും.

മന്ത്രിമാരായ കെ.രാജു, ജെ.മേഴ്‌സിക്കുട്ടി അമ്മ, കേരള ഹോക്കി ബ്രാന്‍ഡ് അംബാസിഡര്‍ സുരേഷ് ഗോപി എം.പി, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, എം.മുകേഷ് എം.എല്‍.എ , സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

Top