എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.

തിരുവനന്തപുരത്തെ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. കേസുമായി ബന്ധപ്പെട്ട് എൻജിഒ നേതാക്കളായ പി കെ വിനുകുമാർ, അനിൽ കുമാർ, സുരേഷ് ബാബു, ബിജു രാജ്, ശ്രീവത്സൻ, സുരേഷ് കുമാർ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.

ബാങ്ക് ആക്രമിച്ച സംഭവത്തിൽ ഉണ്ടെന്ന് പൊലീസ് കരുതുന്ന അജയകുമാർ ഒളിവിൽ പോയിരിക്കുകയാണ്. എന്നാൽ അജയകുമാറിന് സംഭവവുമായി ബന്ധമില്ലെന്നാണ് കീഴടങ്ങിയവരുടെ മൊഴി. ദേശീയ പണിമുടക്കിൻറെ രണ്ടാം ദിവസത്തിൽ എസ്ബിഐ ശാഖ അടിച്ചു തകർത്ത കേസിൽ നേരത്തെ അറസ്റ്റിലായ അശോകനും ഹരിലാലും ഇപ്പോൾ റിമാൻറിലാണ്. അക്രമത്തിൽ ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.്

Top