ദേശീയ പണിമുടക്ക് ; സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

exam

തിരുവനന്തപുരം: ദേശീയ പണിമുടക്ക് കണക്കിലെടുത്ത് സാങ്കേതിക സര്‍വകലാശാല ചൊവ്വ-ബുധന്‍ ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

48 മണിക്കൂര്‍ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും.

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ദേശീയ പണിമുടക്ക് നടത്തുന്നത്. പണിമുടക്കിനോടനുബനോടനുബന്ധിച്ച് തൊഴിലാളികള്‍ എല്ലാ പ്രധാന റെയില്‍വേസ്റ്റേഷനുകളിലും പിക്കറ്റിങ് നടത്തുന്നതിനാല്‍ യാത്രക്കാര്‍ പണിമുടക്ക് ദിവസങ്ങളില്‍ തീവണ്ടിയാത്ര ഒഴിവാക്കി സഹകരിക്കണമെന്ന് സമരസമിതി ആവശ്യമുന്നയിച്ചിരുന്നു.

ചെറുകിട വ്യാപാരികള്‍ക്ക് ദോഷം ചെയ്യുന്ന ജി.എസ്.ടി. പോലെയുളള നടപടികള്‍ക്കെതിരെ വ്യാപാരികളും കടകളടച്ച് സഹകരിക്കണമെന്ന് സമിതി അഭ്യര്‍ഥിച്ചു. പത്രം, പാല്‍ വിതരണം, ആശുപത്രികള്‍, ടൂറിസം മേഖലകള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്.

Top