കൊച്ചി: ദേശീയ ട്വന്റി-20 ടൂര്‍ണമെന്റിനുള്ള കേരള ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. ഡ്രൈസിംഗ് റൂമില്‍ അപമര്യാദയായി പെരുമാറുകയും കളിക്കിടെ മൈതാനം വിട്ടുപോവുകയും ചെയ്ത സംഭവത്തില്‍ താക്കീത് ലഭിച്ചതിന് പിന്നാലെയാണ് കെസിഎ സഞ്ജുവിനെ ടീമിലെടുത്തത്.
സച്ചിന്‍ ബേബിയാണ് ടീമിന്റെ ക്യാപ്റ്റന്‍. ഫാസ്റ്റ് ബൗളര്‍ സന്ദീപ് വാര്യര്‍ ടീമിന്റെ ഉപനായകനാകും. മുഹമ്മദ് അസ്ഹറുദ്ദീന്‍ അടക്കം മൂന്ന് പുതുമുഖങ്ങളും ടീമിലിടം നേടിയിട്ടുണ്ട്. 29ന് ചെന്നൈയിലാണ് കേരളത്തിന്റെ ആദ്യ മത്സരം.