national women commission-registered case

loknath behara

തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി മനുഷ്യാവകാശ കമ്മീഷന്‍.

കേസിന്റെ അന്വേഷണത്തിനു ഡിജിപി ലോക്‌നാഥ് ബഹ്‌റ നേരിട്ട് മേല്‍നോട്ടം വഹിക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. സ്വമേധയ എടുത്ത കേസിന്മേലാണ് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സന്‍ പി.മോഹനദാസ് ഉത്തരവ് പുറപ്പെടുവിച്ചത്.

കൂട്ടമാനഭംഗ കേസ് ഒതുക്കി തീര്‍ക്കാന്‍ പൊലീസ് ഉന്നതര്‍ ശ്രമിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ ഇടപെട്ടത്. അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് ഡിജിപി സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Top