ദേശീയതയ്ക്കും വിഘടനവാദത്തിനും ഇനി മുതല്‍ ഫെയ്‌സ്ബുക്കില്‍ സ്ഥാനമില്ല

ദേശീയതയ്ക്കും വിഘടനവാദത്തിനും പിന്തുണ നല്‍കുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്നതിന് ഫെയ്സ്ബുക്കില്‍ നിരോധനം. പുതിയ നീക്കത്തിന്റെ ഭാഗമായി ഫെയ്സ്ബുക്കിന്റെ കണ്ടന്റ് മോണിറ്ററിങ് കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് കമ്പനി.

വെള്ളക്കാരുടെ ആധിപത്യം, നവ-നാസി ഉള്ളടക്കങ്ങള്‍ തുടങ്ങിയ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പിന്‍ വലിക്കുന്നതില്‍ കമ്പനി സമ്മര്‍ദ്ദം നേരിടുന്നു എന്ന് പറഞ്ഞതിനു പിന്നാലെയാണ് നടപടി.

മുമ്പ് വംശീയതയല്ലെന്ന കാരണം പറഞ്ഞ് വെളുത്തവരുടെ ദേശീയത പറയുന്ന ഉള്ളടക്കങ്ങള്‍ക്ക് ഫെയ്സ്ബുക്ക് അനുവാദം നല്‍കിയിരുന്നു. ഇനി മുതല്‍ തീവ്രമായ ദേശീയത പുലര്‍ത്തുന്ന ഒരാശയങ്ങളും പ്രചരിപ്പിക്കുന്നതില്‍ ഫെയ്‌സ്ബുക്ക് പ്രോത്സാഹിപ്പിക്കില്ല എന്നതിനു പുറമേ അത്തരം സെര്‍ച്ചുകളും ഫെയ്‌സ് ബുക്ക് അനുവദിക്കില്ല.

Top