ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ഇന്ന് ഉച്ചയ്ക്കാണ് ആക്രമണം നടന്നത്. ഇതില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
തീവ്രവാദികള്‍ ഗ്രനേഡ് എറിഞ്ഞപ്പോള്‍ രണ്ട് സാധാരണക്കാര്‍ക്കും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമാണ് പരിക്കേറ്റത്. ഗ്രനേഡുകള്‍ പൊട്ടിത്തെറിച്ചതായും കശ്മീര്‍ സോണ്‍ പോലീസ് ട്വീറ്റില്‍ അറിയിച്ചു.
ശ്രീനഗറിലെ പ്രതാപ് പാര്‍ക്കിന് സമീപമുള്ള സെന്‍ട്രല്‍ റിസര്‍വ് പൊലീസ് സേനയിലെ (സിആര്‍പിഎഫ്) ചില ഉദ്യോഗസ്ഥരെ തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതു മുതല്‍ കടുത്ത നിയന്ത്രണത്തിലാണ്.