ഇന്ത്യയില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണം – ഡോ.ആന്റണി ഫൗചി

വാഷിങ്ടണ്‍: ഇന്ത്യയില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ അടിവരയിട്ടു പറഞ്ഞ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ.ആന്റണി ഫൗചി. ഇന്ത്യയില്‍ ശരിക്കും എന്താണ് നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഓക്‌സിജന്റെ ലഭ്യത നിര്‍ണായകമായ കാര്യമാണെന്നും ആളുകള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാത്തത് ദാരുണമായ സംഭവമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഒരുവര്‍ഷം മുമ്പ് ചൈന ചെയ്തത് പോലെ താത്കാലിക ഫീല്‍ഡ് ആശുപത്രികള്‍ ഇന്ത്യ ഉടന്‍ നിര്‍മിക്കേണ്ടതുണ്ടെന്നും എ.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്ന ഡോ.ആന്റണി വ്യക്തമാക്കി. നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇതിനോടകം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചുവെന്ന് താന്‍ മനസ്സിലാക്കുന്നു. വ്യാപനം തടയുന്നതിന് രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ അനിവാര്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാമാരിയെ നേരിടാന്‍ ആഭ്യന്തര തലത്തിലും ആഗോളതലത്തിലും കൊറോണ വാക്‌സിനുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

 

Top