ഇടുക്കി: ഇടുക്കിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ ഇരുന്ന വീട്ടമ്മ മരിച്ചു. ബൈസണ്‍വാലിക്കടുത്ത് മുട്ടുകാട് സ്വദേശിയായ ഈശ്വരി (46)യാണ് മരിച്ചത്. ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു ഇവര്‍. വ്യാഴാഴ്ചയാണ് ഇവര്‍ തമിഴ്‌നാട്ടില്‍ നിന്ന് ഇടുക്കിയില്‍ എത്തിയത്.
മൃതദേഹം അടിമാലി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.അതേസമയം സംസ്ഥാനത്ത് ഇന്ന് പുതുതായി 127 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ള പ്രതിദിന കണക്കിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.
57 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ കൊവിഡ് രോഗികളില്‍ 87 പേര്‍ വിദേശത്ത് നിന്നും 36 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് അസുഖം ബാധിച്ചത്. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗമുണ്ട്.