കൃസൃതിക്കാരനായ 4 വയസുകാരന്റെ കുസൃതി മാറ്റാന്‍ ഗര്‍ഭിണിയായ യുവതി ഇടങ്കാലിട്ട് വീഴ്ത്തി

chinaaaa

ബെയ്ജിങ്ങ് :നാലു വയസ്സുകാരന്‍ കുസൃതിപ്പയ്യനെ ഒരു പാഠം പഠിപ്പിക്കാന്‍ ഇടങ്കാലുപയോഗിച്ച് ഗര്‍ഭിണിയായ യുവതി വീഴ്ത്തുന്നതിന്റെ ദൃശ്യം പുറത്ത്. കുസൃതിക്കാരനായ കുട്ടിയെ ഒരു പാഠം പഠിപ്പിക്കാനാണ് യുവതി ഇങ്ങനെ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഇതിന്റെ വീഡിയോ. വീഡിയോ വൈറലായതോടെ യുവതിയുടെ പ്രവൃത്തിയെ വിമര്‍ശിച്ച് നിരവധി പേരെത്തി.

ചൈനയിലെ ഒരു റസ്റ്ററന്റിലാണ് സംഭവം.റസ്റ്ററന്റിന്റെ വാതില്‍ അശ്രദ്ധയോടെ കുട്ടി തുറന്നപ്പോള്‍ അതിലുണ്ടായ പ്ലാസ്റ്റിക് കര്‍ട്ടന്‍ ഗര്‍ഭിണിയുടെ ശരീരത്തില്‍ തട്ടി. കഴിച്ചു കൊണ്ടിരുന്ന ഭക്ഷണവും യുവതിയുടെ ദേഹത്ത് തെറിച്ചു. യുവതിക്കൊപ്പം ഭര്‍ത്താവും ഉണ്ടായിരുന്നു. കുറച്ചുനേരം കഴിഞ്ഞ് റസ്റ്ററന്റില്‍നിന്നും പുറത്തേക്ക് പോകാനായി വാതിലിന്റെ സമീപം കുട്ടി എത്തിയപ്പോള്‍ യുവതി ഇടങ്കാലുപയോഗിച്ച് കുട്ടിയെ വീഴ്ത്തുകയായിരുന്നു

താഴെ വീണ കുട്ടിയെ സഹായിക്കാന്‍ ഗര്‍ഭിണിയോ ഭര്‍ത്താവോ തയ്യാറായില്ല. അവര്‍ ഭക്ഷണം കഴിക്കുന്നത് തുടര്‍ന്നു. മകന്‍ വീഴുന്നത് കണ്ട് ഓടിയെത്തിയ അമ്മയാണ് കുട്ടിയെ പിടിച്ചെഴുന്നേല്‍പ്പിച്ചത്. വീഴ്ചയില്‍ പരുക്കേറ്റ കുട്ടി രണ്ടു ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്നെ ആരോ തട്ടി വീഴ്ത്തിയതാണെന്ന് കുട്ടി അമ്മയോട് പറഞ്ഞത് അനുസരിച്ച് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തായത്. കുട്ടിയുടെ അമ്മ ഇക്കാര്യം പൊലീസിനെ അറിയിച്ചു. യുവതിയെ 10 ദിവസം കസ്റ്റഡിയില്‍ എടുക്കാമെന്നും 10,500 രൂപ പിഴ ചുമത്താമെന്നും പൊലീസ് പറഞ്ഞു. പക്ഷേ അവര്‍ ഏഴു മാസം ഗര്‍ഭിണിയാണ്. ഈ സമയത്ത് അവരെ പൊലീസ് കസ്റ്റഡിയില്‍ വയ്ക്കുന്നത് ശരിയല്ല. എനിക്കും കുട്ടികളുണ്ട്. ആ അവസ്ഥ എനിക്ക് മനസിലാകുംകുട്ടിയുടെ അമ്മ പറഞ്ഞു.

അതേസമയം, യുവതി പൊലീസിനെ സമീപിച്ച് കുട്ടിയുടെ മുഴുവന്‍ ചികില്‍സാ ചെലവുകള്‍ വഹിക്കാമെന്ന് അറിയിച്ചതായും കുട്ടിയുടെ മാതാപിതാക്കളോട് ക്ഷമ ചോദിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top