നൗഷാദിനെ കൊലപ്പെടുത്തിയ സംഭവം; ഭാര്യ അഫ്‌സാന സംസരിക്കുന്നത് പരസ്പര വിരുദ്ധമായി

പത്തനംതിട്ട: കലഞ്ഞൂരില്‍ നൗഷാദിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ അഫ്‌സാന സംസരിക്കുന്നത് പരസ്പര വിരുദ്ധമായി. നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്നുമായിരുന്നു ആദ്യ മൊഴി എന്നാല്‍ പിന്നീട് മറ്റൊരു യുവാവിന്റെ സഹായത്തോടെയാണ് മൃതദേഹം മാറ്റിയതെന്നും മൊഴിമാറ്റി.

മൃതദ്ദേഹം കുഴിച്ചു മൂടിയെന്ന് പറയുന്ന പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മൃതദേഹം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമായിരിക്കും പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക. ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ അഫ്സാനയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. റിമാന്‍ഡിലുള്ള അഫ്സാനയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ ദുരൂഹത നീങ്ങുമെന്നാണ് പൊലീസ് കരുതുന്നത്.

2021 നവംബര്‍ 5 മുതലാണ് 34 കാരനായ നൗഷാദിനെ കാണാതാകുന്നത്. മകനെ കാണാനില്ലെന്ന് കാണിച്ച് നൗഷാദിന്റെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതില്‍ പൊലീസ് അന്വേഷണം നടത്തി വരുകയായിരുന്നു. അഫ്‌സാനയുടെ മൊഴിയിലെ വൈരുധ്യത്തില്‍ സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലാണ് കേസില്‍ നിര്‍ണായകമായത്.

Top