മുംബൈ: പാകിസ്താന്‍ ഗായകന്‍ ആതിഫ് അസ്ലമിനെ ബോളിവുഡ് ചിത്രത്തില്‍ പാടിക്കുന്നതിനെതിരേ നവ നിര്‍മാണ്‍ സേന (എം.എന്‍.എസ്.) രംഗത്ത്. ബോളിവുഡില്‍ മാത്രമല്ല, ഇന്ത്യയിലെ ഏതു ഭാഷയിലുമുള്ള സിനിമാവ്യവസായത്തില്‍ ഏതെങ്കിലും പാകിസ്താനി കലാകാരന്മാരെ ഉള്‍പ്പെടുത്തുന്നതിനെ വെല്ലുവിളിക്കുമെന്ന് എം.എന്‍.എസ്. സിനിമാവിഭാഗം പ്രസിഡന്റ് അമേയ ഖോപ്കര്‍ പറഞ്ഞു.
പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ചിത്രമായ ‘ലവ് സ്റ്റോറി ഓഫ് 90’യിലെ റൊമാന്റിക് ഗാനം റെക്കോഡ് ചെയ്യാന്‍ അസ്ലം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. അധ്യയാന്‍ സുമനും ദിവിത റായിയും അഭിനയിക്കുന്ന സംഗാനി ബ്രദേഴ്‌സ് മോഷന്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രമാണിത്. ഇതിനെ മുന്‍നിര്‍ത്തിയാണ് എതിര്‍പ്പുമായി എം.എന്‍.എസ്. രംഗത്തെത്തിയത്.
പാകിസ്താനില്‍ ജനിച്ച ഗായകനും ഗാനരചയിതാവും സംഗീതസംവിധായകനും നടനുമായ അസ്ലം, ബാഗി 2, ടൈഗര്‍ സിന്ദാ ഹേ, എ ഫ്ലൈയിങ് ജട്ട്, റേസ് 2, തേരേ നാല്‍ ലവ് ഹോ ഗയ, കിസ്മത് കണക്ഷന്‍, റേസ്, സെഹര്‍, കല്‍യുഗ് തുടങ്ങിയ ചിത്രങ്ങളില്‍ ബോളിവുഡിലെ മുന്‍നിര സംഗീതസംവിധായകര്‍ക്കൊപ്പം ഒട്ടേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.