നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുമ്പോള്‍ പൊലീസിനു പുറമെ , കനത്ത സുരക്ഷ ഒരുക്കാന്‍ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും രംഗത്ത്. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയും, മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനു മുന്നിലേക്ക് , കരിങ്കൊടിയുമായി ചാടിയതും , തുടര്‍ന്ന് അവര്‍ക്ക് മര്‍ദ്ദനമേറ്റതും , വലിയ വിവാദത്തിനു തിരികൊളുത്തിയിരിക്കെ, ഇനിയും ഇത്തരം തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ , ശക്തമായി നേരിടാന്‍ തന്നെയാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. പൊലീസ് സുരക്ഷയ്ക്കു പുറമെ, ഡി.വൈ.എഫ്.ഐ – സി.പി.എം പ്രവര്‍ത്തകരുടെ പ്രത്യേക കവചവും , നവകേരള സദസ്സിനുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനം കടന്നു പോകുന്ന വഴികളിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യം സജീവമാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത ഇടതുപക്ഷ മന്ത്രിസഭയുടെ ,സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന രീതിയില്‍ , ഏത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചാലും , അതിനെ അതിന്റേതായ രീതിയില്‍ തന്നെ നേരിടാനാണ് തീരുമാനം. വാഹനത്തിനു മുന്നിലേക്ക് കരിങ്കൊടിയുമായി ചാടിയവരെ നേരിട്ട … ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ, മുഖ്യമന്ത്രി അഭിനന്ദിച്ചതും , ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ആവേശമായിട്ടുണ്ട്. അതു കൊണ്ടു തന്നെ, ഇനിയും പ്രതിഷേധങ്ങള്‍ അരങ്ങേറിയാല്‍ , തിരിച്ചടി ഉണ്ടാകുമെന്നതും ഉറപ്പാണ്. (വീഡിയോ കാണുക)