ഏഴിമല: ഏഴിമല നാവിക അക്കാദമിയില്‍ ദുരൂഹസാഹചര്യത്തില്‍ കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ നേവല്‍ ഓഫീസര്‍ ട്രെയിനി മരിച്ചു. നാവിക അക്കാദമി അധികൃതര്‍ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
മലപ്പുറം തിരൂര്‍ കാനല്ലൂരിലെ പുത്രക്കാട്ട് ഹൗസില്‍ റിട്ട. നാവികസേന ഉദ്യോഗസ്ഥന്‍ കര്‍ണാടക സ്വദേശി ഗൂഡപ്പയുടേയും തിരൂരിലെ പുഷ്പലതയുടേയും മകന്‍ സൂരജ് (25) ആണ് മരിച്ചത്
പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അക്കാദമിയില്‍ നിന്ന് പിരിച്ചു വിട്ട സൂരജ് കോടതി ഉത്തരവ് നേടി തിരിച്ചെത്തുകയായിരുന്നു.