ഗൂഗിളും ആപ്പിളും പേടിത്തൊണ്ടര്‍ – നവല്‍നി

ഴിഞ്ഞയാഴ്ച റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടിംഗ് ആപ്പ് നീക്കം ചെയ്ത ഗൂഗിളും ആപ്പിളും ഭീരുക്കളെന്ന് വ്‌ളാഡിമിര്‍ പുടിന്റെ രൂക്ഷ വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവല്‍നി. ടെക് ഭീമന്‍മാര്‍ പുടിന്റെ പിണിയാളുകളായെന്നും അദ്ദേഹം ആരോപിച്ചു.

ഗവണ്‍മെന്റിനെതിരെ തന്ത്രപരമായി ജനവിധി രേഖപ്പെടുത്താനുള്ള വോട്ടിംഗ് ആപ്പ് ഇരുകൂട്ടരും അവരുടെ സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന വിശദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന ആപ്പ് നവല്‍നിയുടെ അനുയായികള്‍ ആണ് തയ്യാറാക്കിയത്.

ഇവര്‍ മാത്രമല്ല തനിക്ക് പ്രിയപ്പെട്ട യു ട്യൂബും ടെലിഗ്രാമും ഇക്കാര്യത്തില്‍ മോശമല്ല, നവല്‍നി അഭിപ്രായപ്പെട്ടു. ഇവിടെയെല്ലാം ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും സത്യസന്ധരും നല്ല ആളുകളും തന്നെ. എന്നാല്‍ ബോസുമാരെ പേടിക്കേണ്ട കാര്യമില്ല.’

പ്രാദേശിക ജീവനക്കാരെ ജയിലിലാക്കുമെന്നായപ്പോഴാണ് ആപ്പ് നീക്കംചെയ്യാന്‍ ഗൂഗിള്‍ തീരുമാനിച്ചതെന്നാണ് സൂചന. അങ്ങനെയെങ്കില്‍ മിണ്ടാതിരിക്കുന്നതാണ് ഏറ്റവും വലിയ കുറ്റമെന്നും നവല്‍നി പ്രതികരിച്ചു. ജനുവരിയില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത ക്രെംലിന്‍ ആകട്ടെ കമ്പനികളുടെ നിലപാടിനെ സ്വാഗതം ചെയ്തു. വന്‍ അട്ടിമറിയെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്ന തിരഞ്ഞെടുപ്പില്‍ പുടിന്റെ പാര്‍ട്ടി വിജയിച്ചു.

Top