‘ആഗ്രഹം കൊള്ളാം, പക്ഷെ ഒരു പ്രശ്‌നമുണ്ട്, തന്റെ തന്തയല്ല എന്റെ തന്ത’;മന്ത്രി പുത്രന്‍ മാസാണ്

കൊച്ചി: സമകാലിക വിഷയങ്ങളെ കുറിച്ച് സജീവമായി സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പറയുന്ന വ്യക്തിയാണ് ബിജെപി ബൗദ്ധിക സെല്‍ അംഗം ടിജി മോഹന്‍ദാസ്. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ തുറന്ന് പറയുന്നത്.

എന്നാല്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളും കേരളത്തിലെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി മോഹന്‍ദാസ് ഇട്ട ട്വീറ്റിന് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ മകന്‍ നവനീത് സുധാകരന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മഹാരാഷ്ട്രയില്‍ ഒരു രാത്രിയില്‍ ഭരണം മാറിയത് സൂചിപ്പിച്ചാണ് നവംബര്‍ 23ന് രാത്രി 8.21ന് ടിജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്. ”എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടിതട്ടിയിട്ടുണ്ട്. ഒരു ദിവസം നേരം വെളുക്കുമ്പോള്‍ എ.കെ ബാലന്‍ മുഖ്യമന്ത്രിയായി ബി.ജെ.പി മന്ത്രിസഭ മറ്റു മന്ത്രിമാര്‍ – സുധാകരന്‍, കടകംപള്ളി, സി ദിവാകരന്‍ etc.. എന്തു ചെയ്യും’ – എന്നതായിരുന്നു ട്വീറ്റിലുണ്ടായിരുന്നത്.

ഇതിന് മറുപടിയായാണ് മന്ത്രി ജി. സുധാകരന്റെ മകന്‍ നവനീത് ട്വീറ്റുമായി രംഗത്ത് എത്തിയത്.

‘ ആഗ്രഹം കൊള്ളാം മോഹന്‍ദാസ് സാറേ. പക്ഷെ ചെറിയ ഒരു പ്രശ്‌നമുണ്ട്. തന്റെ തന്തയല്ല എന്റെ തന്ത. ‘ എന്നാണ് നവനീത് ഇതിന് മറുപടി നല്‍കിയത്. എന്തായാലും മന്ത്രി പുത്രന്റെ ട്വീറ്റ് ഇതിനകം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.

Top