നവാസ് ഷരീഫിന് ജയിലില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കുമെന്ന് ഇമ്രാന്‍ ഖാന്‍

വാഷിംഗ്ടണ്‍: ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന് ടിവിയും എ.സിയും അനുവദിച്ച് നല്‍കില്ലെന്ന് ഇമ്രാന്‍ ഖാന്‍. ജയിലില്‍ എസി വേണമെന്നും വീട്ടില്‍നിന്നു ആഹാരം വേണമെന്നും നവാസ് ഷരീഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യത്തെ പകുതിയോളം ജനങ്ങള്‍ക്ക് ടെലിവിഷനും എസിയും ഇല്ലാത്ത അവസ്ഥയാണെന്നും അമേരിക്കയില്‍ പാക്കിസ്ഥാന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

താന്‍ തിരികെ പാക്കിസ്ഥാനില്‍ എത്തിയാല്‍ ഉടന്‍ ഷരീഫിന് അനുവദിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കും. ഇതോടെ പിഎംഎല്‍-എന്‍ നേതാവ് മറിയം ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് തനിക്ക് അറിയാം. എന്നാല്‍ അവരോട് പണം തിരിച്ചു തരാന്‍ പറയുമെന്നും ഇമ്രാന്‍ വ്യക്തമാക്കി.

അഴിമതിക്കേസിലാണ് നവാസ് ഷരീഫിനെ ഏഴ് വര്‍ഷത്തേക്ക് ശിക്ഷിച്ചിരിക്കുന്നത്. ലാഹോറിലെ കോട് ലഖ്പത് ജയിലിലാണ് ഷരീഫ് ശിക്ഷ അനുഭവിക്കുന്നത്.

Top