ലഹോര്‍: നവാസ് ഷരീഫിന്റെ ആരോഗ്യ നില വഷളായെന്ന് റിപ്പോര്‍ട്ട്. അഴിമതിക്കേസില്‍ ഏഴു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ആരോഗ്യനില വഷളായെന്ന പരാതിയുമായ് മകള്‍ മറിയം. ചികിത്സയ്ക്കായ് ഹൃദ്രോഗ വിദഗ്ധനെ കാണാന്‍ അദ്ദേഹത്തെ അധികൃതര്‍ അനുവദിക്കുന്നില്ലെന്നും ശരിയായ ചികിത്സ പിതാവിന് ലഭിക്കുന്നില്ലെന്നും മകള്‍ മറിയം ആരോപിക്കുന്നു.
എന്നാല്‍ ഷരീഫിനെ ജയില്‍ ഡോക്ടറെത്തി പരിശോധിച്ചുവെന്നും വേണ്ട ചികിത്സയും സംരക്ഷവും നല്‍കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ലാഹോറിലെ കോട് ലഖ്പത് ജയിലിലാണ് ഷരീഫ് കഴിയുന്നത്. 2016ല്‍ ഹൃദയശസ്ത്രക്രിയക്ക് വിധേയനായ ഷരീഫ് പ്രമേഹരോഗിയും കൂടിയാണ്.