ഹൃദയസംബന്ധമായ അസുഖം; നവാസ് ഷരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലഹോര്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട് ലഖ്പത് ജയിലില്‍ നിന്ന് പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലേക്കാണ് ഷരീഫിനെ മാറ്റിയിരിക്കുന്നത്. അഴിമതിക്കേസില്‍ കുറ്റാരോപിതനായി 7 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയായിരുന്നു ഷരീഫ്.

അടുത്തിടെ ഷരീഫിന്റെ ആരോഗ്യ നില ശരിയല്ലെന്നും ജയില്‍ അധികൃതര്‍ വേണ്ട രീതിയില്‍ ചികിത്സ നല്‍കുന്നില്ലെന്നും ആരോപിച്ച് മകള്‍ മറിയം രംഗത്തെത്തിയിരുന്നു. എന്നാല്‍ വേണ്ട ചികിത്സകള്‍ നല്‍കുന്നുണ്ടെന്നും ആരോടും അവഗണന കാണിക്കുന്നില്ലെന്നുമായിരുന്നു ജയില്‍ അധികൃതരുടെ പ്രതികരണം.

Top