ഇസ്ലാമാബാദ്: കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് മുന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ശെരീഫ് ആശുപത്രിയില്‍. റാവല്‍പിണ്ടിയിലെ ആദില ജയിലില്‍ നിന്നും ഇസ്ലമാബാദിലെ പാക്കിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് നവാസിനെ ചികിത്സയ്ക്കായി കൊണ്ടുപോയിരിക്കുന്നത്.
ഹൃദയ സംബന്ധ രോഗം അലട്ടുന്ന ശെരീഫിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കടുത്ത നെഞ്ചുവേദന തുടര്‍ന്ന് നടത്തിയ പരിശോധനാഫലം കണക്കിലെടുത്ത് മെഡിക്കല്‍ സംഘം നിര്‍ദേശിച്ചത് പ്രകാരമാണ് നവാസിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ പാക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
2016ല്‍ നവാസിനെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാക്കിരുന്നു. അമിത സമ്മര്‍ദവും പ്രമേഹവും അദ്ദേഹത്തെ അലട്ടുന്നുണ്ട്.
അഴിമതി കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന നവാസിന് ഇക്കഴിഞ്ഞ പാക്ക് തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയും നേരിടേണ്ടിവന്നിരുന്നു.