ഇസ്ലാമാബാദ്: പാനമഗേറ്റ് അഴിമതിക്കേസിലെ വിധിക്ക് എതിരേ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും.
ജസ്റ്റിസ് ഇജാസ് അഫ്‌സലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണു ഹര്‍ജിയില്‍ വാദം കേള്‍ക്കുക. അയോഗ്യനായി പ്രഖ്യാപിച്ച വിധി റദ്ദാക്കണമെന്നാണു ഹര്‍ജിയില്‍ ഷരീഫ് ആവശ്യപ്പെട്ടിരിക്കുന്നത്.
അയോഗ്യത കല്പിക്കപ്പെട്ടതിനെത്തുടര്‍ന്നു ഷരീഫിനു പ്രധാനമന്ത്രി പദം രാജിവയ്‌ക്കേണ്ടിവന്നിരുന്നു. കേസില്‍ പ്രതികളായിരുന്ന ഷരീഫിന്റെ മക്കളായ ഹുസൈന്‍, ഹസന്‍, മറിയം എന്നിവരും മുന്‍ ധനമന്ത്രി ഇഷാക് ധറും സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയിട്ടുണ്ട്.