ഹരിയാന: തന്നെ നല്ല ക്രിക്കറ്ററാക്കി മാറ്റിയത് ഗൗതം ഗംഭീര്‍ ആണെന്ന് നവദീപ് സൈനി. മുഹമ്മദ് ഷമി യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ പകരം അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റ് ടീമില്‍ നവദീപ് സൈനിയ്ക്ക് അവസരം ലഭിച്ചിരുന്നു. രഞ്ജിയില്‍ മുംബൈയ്ക്കായി 8 മത്സരങ്ങളില്‍ നിന്ന് 34 വിക്കറ്റുകളാണ് സൈനി നേടിയത്.
ഡല്‍ഹിയ്ക്കായി ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരവും സൈനിയായിരുന്നു. ഈ പ്രകടനത്തിന്റെ ബലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരത്തെ 3 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. മത്സരിക്കുവാന്‍ അവസരം ലഭിച്ചില്ലെങ്കിലും താരത്തിനു ലഭിച്ച വലിയൊരു നേട്ടമായിരുന്നു അത്. 2013വരെ ലെതര്‍ ബോളില്‍ കളിച്ചിട്ടില്ലാത്ത സൈനിയെ എങ്ങനെ പന്തുപയോഗിക്കണമെന്ന് പഠിപ്പിച്ചത് ഗംഭീറാണെന്നാണ് സൈനി പറയുന്നത്.