ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ സുജാത് ബുഖാരിയുടെ കൊലയാളിയെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബുദ്ഗാമില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സുജാത് ബുഖാരിയെ വെടിവച്ചു കൊന്ന ലക്ഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദി നവീദ് ജാട്ടിനെ വധിച്ചു. ബുദ്ഗാമിലെ ചറ്റേര്‍ഗാമില്‍ ബുധനാഴ്ച്ച രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് നവീദ് ജാട്ട് കൊല്ലപ്പെട്ടത്. നവീദ് ഉള്‍പ്പെടെ രണ്ടു തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ബുഖാരിയുടെ കൊലയാളികളില്‍ രണ്ടാമത്തെ ആളാണ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ ബുഖാരിയുടെ മറ്റൊരു കൊലയാളിയായ ആസാദ് അഹമ്മദ് മാലികിനെ സൈന്യം കൊലപ്പെടുത്തിയിരുന്നു.

Top