തുടര്‍ച്ചയായ അഞ്ചാം തവണയും ഒഡീഷയുടെ മുഖ്യമന്ത്രിയായി നവീന്‍ പട്നായിക് അധികാരമേറ്റു

ഭുവനേശ്വര്‍: തുടര്‍ച്ചയായ അഞ്ചാം തവണയും ഒഡീഷയുടെ മുഖ്യമന്ത്രിയായി നവീന്‍ പട്നായിക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇരുപതംഗ മന്ത്രി സഭയും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവര്‍ക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും തിരക്കുകള്‍ കാരണം അദ്ദേഹം എത്തിയില്ല.

11 കാബിനറ്റ് മന്ത്രിമാരും 9 സഹമന്ത്രിമാരും ഉള്‍പ്പെടുന്നതാണ് മന്ത്രിസഭ. പത്ത് മന്ത്രിമാര്‍ പുതുമുഖങ്ങളാണ്. 147 അംഗ നിയമസഭയില്‍ 112 സീറ്റ് നേടിയാണ് നവീന്‍ പട്നായികിന്റെ ബിജു ജനതാദള്‍ അധികാരത്തിലെത്തിയത്. ബിജെപി 23 സീറ്റുകളും കോണ്‍ഗ്രസ് 9 സീറ്റുകളും നേടി. 2000 ത്തിലാണ് നവീന്‍ പട്നായിക് ആദ്യമായി ഒഡീഷയുടെ മുഖ്യമന്ത്രി പദവിയിലേക്കെത്തുന്നത്.

Top