നവ്‌ജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസ് ആസ്ഥാനത്ത്; ഇന്ന് ഹൈക്കമാന്റ് നേതാക്കളുമായി കൂടിക്കാഴ്ച

ന്യൂഡല്‍ഹി: നവ്‌ജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തി. ഹൈക്കമാന്‍ഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. കെ സി വേണുഗോപാല്‍, ഹരീഷ് റാവത്ത് എന്നിവരുമായിയാണ് കൂടിക്കാഴ്ച. പി സി സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം നവ്‌ജ്യോത് സിംഗ് സിദ്ദു ആദ്യമായാണ് എഐസിസി ആസ്ഥാനത്ത് എത്തിച്ചേരുന്നത്.

പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ച സിദ്ദു നിലപാട് മയപ്പെടുത്തിയെങ്കിലും ഇതുവരെ രാജി പിന്‍വലിച്ചിട്ടില്ല. എന്നാല്‍ സംഘടനപരമായ ചര്‍ച്ചകള്‍ക്കായാണ് സിദ്ദുവിനെ വിളിപ്പിച്ചതെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തേടണമെന്ന് ഹൈക്കമാന്‍ഡ് സിദ്ധുവിനോട് ആവശ്യപ്പെടുമെന്നാണ് വിവരം.

അതിനിടെ, കോണ്‍ഗ്രസില്‍ തലക്കാലം നേതൃമാറ്റം ഉണ്ടാവില്ലെന്ന വിവരം പുറത്തുവന്നു. സോണിയ ഗാന്ധി ഇടക്കാല അദ്ധ്യക്ഷയായി തുടരുമെന്നും സംഘടന തെരഞ്ഞെടുപ്പിന്റെ സമയം ശനിയാഴ്ചത്തെ പ്രവര്‍ത്തകസമിതി യോഗം തീരുമാനിക്കുമെന്നും ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. ബിജെപിയുടെ തെറ്റി നില്ക്കുന്ന വരുണ്‍ ഗാന്ധിയെ പാര്‍ട്ടിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്നും നേതാക്കള്‍ അറിയിച്ചു.

Top