ചണ്ഡിഗഡ്: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുന്‍ ബി.ജെ.പി. നേതാവ് നവജോത് സിങ് സിദ്ദു പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു.
ആവാസ് എ പഞ്ചാബ് എന്നുപേരിട്ട പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ചണ്ഡിഗഢിലാണ് നടന്നത്.
പഞ്ചാബിന്റെ ഉയര്‍ത്തെഴുനേല്‍പ്പിനുവേണ്ടിയാണ് ആവാസ് എ പഞ്ചാബ് പ്രവര്‍ത്തിക്കുകയെന്ന് സിദ്ദു പ്രഖ്യാപിച്ചു. നല്ല വ്യക്തികളെ വ്യവസ്ഥയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. അവര്‍ നിശബ്ദരാണ്. നിശബ്ദരാകുന്നതും ഒരുതരത്തില്‍ കുറ്റമാണ്.
ഇന്ന് പഞ്ചാബ് ദരിദ്രമാണ്. കോടികളുടെ ബാധ്യതയാണ് ഇന്ന് സംസ്ഥാനത്തിനുമേലുള്ളത്. വെറും കാഴ്ചവസ്തുവാകാതെ പ്രവര്‍ത്തിക്കുന്ന ആളുകളിലൂടെ മാത്രമേ പഞ്ചാബിന് വിജയിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അകാലിദളുമായുള്ള ബി.ജെ.പിയുടെ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് കഴിഞ്ഞമാസമാണ് സിദ്ദു രാജ്യസഭാ സ്ഥാനവും പാര്‍ട്ടിയും വിട്ടത്. കഴിഞ്ഞ ഏതാനും നാളുകളായി സിദ്ദു ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന അഭ്യൂഹവും പടര്‍ന്നിരുന്നു.