ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്ന് മാറിനില്‍ക്കാന്‍ ബിജെപി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യസഭ എംപി സ്ഥാനം രാജിവെച്ചതെന്ന് നവജോത് സിങ് സിദ്ദു. രാജ്യസഭാംഗത്വം രാജിവെച്ചതിന് ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചാബിലേക്ക് ശ്രദ്ധിക്കേണ്ടെന്നാണ് തന്നോട് പറഞ്ഞത്. ഇത് നാലാം തവണയാണ് ഇത് സംഭവിക്കുന്നത്. പഞ്ചാബ് എന്റെ ജന്മനാടാണ്. അവിടം ഉപേക്ഷിക്കാനാവില്ല. ജന്മനാടിനേക്കാള്‍ വലുതല്ല ഒരു പാര്‍ട്ടിയുമെന്നും സിദ്ദു പറഞ്ഞു.
ബിജെപി രാജ്യസഭാംഗമായിരുന്ന സിദ്ദു കഴിഞ്ഞ ആഴ്ചയാണ് എംപി സ്ഥാനം രാജിവെച്ചത്. 2014 ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച സിദ്ദുവിനെ ഈ വര്‍ഷമാണ് രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത്. 2004 മുതല്‍ പഞ്ചാബിലെ അമൃത്‌സര്‍ മണ്ഡലത്തില്‍ നിന്നുള്ള എം. പിയാണ് സിദ്ദു.