ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ നവജ്യോത് സിങ് സിദ്ധു വരുമെന്ന് സൂചന. മുന്‍ മുഖ്യമന്ത്രിയും അധ്യക്ഷയുമായിരുന്ന ഷീല ദീക്ഷിത്തിന്റെ മരണത്തെ തുടര്‍ന്നാണ് സിദ്ദു ചുമതലയേല്‍ക്കുന്നത്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു തന്നെ നടക്കാനിരിക്കെയാണ് ഡല്‍ഹി അധ്യക്ഷ സ്ഥാനത്തേക്ക് ഉടന്‍ തന്നെ ഒരാളെ എത്തിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നത്. അധ്യക്ഷ സ്ഥാനമേറ്റെടുക്കണമെന്ന് സിദ്ദുവിനോട് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടതായും ആലോചിക്കാന്‍ സമയം അദ്ദേഹത്തിന് നല്‍കിയതായും സിദ്ദുവിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം, സ്ഥാനം ഏറ്റെടുക്കാന്‍ ഒരുക്കമാണെന്ന് സിദ്ദു ഹൈക്കമാന്‍ഡിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചാബില്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സിദ്ദു മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഉടനെ തന്നെയുണ്ടാകും. എതിരാളികളായ ബിജെപിയും ആംആദ്മി പാര്‍ട്ടിയും പ്രചാരണം തുടങ്ങിക്കഴിഞ്ഞു.