ന്യൂഡല്‍ഹി: മന്ത്രിയായിരിക്കുമ്പോഴും ടി.വി പരിപാടികളില്‍ പങ്കെടുക്കുന്നത് തുടരുമെന്ന് ആവര്‍ത്തിച്ച് പഞ്ചാബ് മന്ത്രി നവജോത് സിങ് സിദ്ദു.
താന്‍ മുന്‍ ഉപമുഖ്യമന്ത്രി സുക്ബിര്‍ സിങ്ങിനെ പോലെ ബസ് സര്‍വീസ് നടത്തുകയോ അഴിമതിക്ക് കൂട്ടു നില്‍ക്കുകയോ ചെയ്യുന്നില്ല. മാസത്തില്‍ 4 ദിവസം രാത്രി 7 മണിമുതല്‍ രാവിലെ 6 മണിവരെ ടി.വി പരിപാടിയില്‍ പങ്കെടുക്കുന്നത് കൊണ്ട് എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. രാത്രി 6 മണിക്ക് ശേഷം താനെന്ത് ചെയ്യുന്നുവെന്നത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിസ്ഥാനം വഹിക്കുമ്പോഴും തനിക്ക് ടി.വി പരിപാടിയില്‍ നിന്ന് ഒഴിവാകാനാവില്ലെന്ന് അദ്ദേഹം മുഖ്യമന്ത്രി അമരീന്ദറിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് അമരീന്ദര്‍ ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിരിക്കുകയാണ്. അഡ്വക്കറ്റ് ജനറലിനോട് ഇക്കാര്യം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അമരീന്ദര്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സിദ്ദു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
സ്റ്റാന്‍ഡ് അപ് കോമഡിയനായ കപില്‍ ശര്‍മ അവതരിപ്പിക്കുന്ന ‘കപില്‍ ശര്‍മ ഷോ’യിലാണ് സിദ്ദു പങ്കെടുക്കുന്നത്.