ന്യൂഡല്‍ഹി: പ്രോജക്ട് 75-ഇന്ത്യ(പി-75I) പദ്ധതിക്കു കീഴില്‍ ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള ടെന്‍ഡര്‍ പുറപ്പെടുവിക്കാന്‍ അനുമതി നല്‍കി പ്രതിരോധ മന്ത്രാലയം.
പദ്ധതിക്ക് 50,000 കോടി രൂപ ചിലവാകുമെന്നാണ് കരുതുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍(ഡി.സി.എ.) യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടതെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കപ്പല്‍ നിര്‍മാതാക്കളായ മസഗൊണ്‍ ഡോക്ക്സ് ലിമിറ്റഡ്(എം.ഡി.എല്‍.), സ്വകാര്യ നിര്‍മാതാക്കളായ എല്‍ ആന്‍ഡ് ടി എന്നിവര്‍ക്ക് റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ അഥവാ ആര്‍.ഇ.പി. നല്‍കാനാണ് ഡി.എ.സി. അനുമതി നല്‍കിയിരിക്കുന്നത്.