കൊച്ചി: കേരളത്തിലെ മഹാപ്രളയത്തില്‍ നാവിക സേന നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് ബില്ല് നല്‍കിയിട്ടില്ലെന്ന് വൈസ് അഡ്മിറല്‍ അനില്‍കുമാര്‍ ചാവ്ല. ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്നും അവശ്യസമയങ്ങളില്‍ നേവി സ്വയം നടത്തുന്നതാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍. അതിന് സംസ്ഥാനങ്ങളില്‍ നിന്ന് പണം ഈടാക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
നേവിയുടെ കൊച്ചി യൂണിറ്റ് പരിശീലനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. മറ്റ് ചെലവുകള്‍ തേയ്മാനച്ചെലവും ശമ്പളവുമാണ്. അത് അല്ലാതെ തന്നെ ഉണ്ടാകുന്നതിനാല്‍ ഇതൊന്നും കണക്കാക്കിയിട്ടില്ല. രക്ഷാപ്രവര്‍ത്തനമല്ല, രാജ്യത്തിന്റെ പൊതുതാല്‍പര്യ സുരക്ഷയാണ് നേവിയുടെ ദൗത്യം. ഒരു നൂറ്റാണ്ടായി കേരളത്തിന്റെ സുരക്ഷയുടെയും സമ്പദ് വ്യവസ്ഥയുടെയും അവിഭാജ്യഘടകമാണ് നേവിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.