കൊച്ചി: ഡൈവിംഗ് പരിശീലനത്തിനെത്തിയ ശ്രീലങ്കൻ നാവികസേനാ ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. പെറ്റി ഓഫീസർ വീരസിംഗെ(39) ആണ് മരിച്ചത്.
കൊച്ചി നേവൽ ബേസിലായിരുന്നു അപകടം.
ദിവസേന നടക്കാറുള്ള പരിശീലന നീന്തലിനിടെ വീരസിംഗെ മുങ്ങിപ്പോവുകയായിരുന്നു. ഏപ്രിൽ മൂന്നു മുതലാണ് വീരസിംഗെ പരിശീനലത്തിനായി കൊച്ചിയിലെത്തിയത്.