പ്രളയത്തില്‍ ഒറ്റപ്പെട്ട കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്തി;കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളത്തില്‍ നിന്നും ഒറ്റപ്പെട്ട കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്തി. പട്ടാശേരിയില്‍ നിന്നുമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. ഹെലികോപ്റ്റര്‍ നാവികസേനയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. 52,856 കുടുംബങ്ങളിലായി 2,23,000 പേര്‍ ദുരിതശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതെന്നും പിണറായി വിജയന്‍ അറിയിച്ചിരുന്നു.

എറണാകുളം ജില്ലയിലും മഴക്ക് നേരിയ തോതില്‍ കുറവ് വന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമായി നടത്താന്‍ മഴ മാറി നില്‍ക്കുന്നത് സഹായിക്കും. 13 ജില്ലകളില്‍ നിലവില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Top