ന്യൂഡൽഹി : വീണ്ടും കടൽക്കരുത്ത് തെളിയിച്ച് ഇന്ത്യൻ നാവിക സേന. മിസൈൽ പ്രതിരോധ പടക്കപ്പലായ ഐഎൻഎസ് മോർമുഗാവിൽ നിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിക്ഷേപിച്ചു. ആദ്യ പരീക്ഷണം തന്നെ വിജയകരമാണെന്നു നാവിക സേനാ അധികൃതർ അറിയിച്ചു.
INS Mormugao, the latest guided-missile Destroyer, successfully hit ‘Bulls Eye’ during her maiden #Brahmos Supersonic cruise missile firing. The ship and her potent weapon, both indigenous, mark another shining symbol of #Aatmanirbharta and Indian Navy’s firepower at sea. pic.twitter.com/1KPqIcQ7Y8
— Western Naval Command (@IN_WNC) May 14, 2023
നാവികസേന ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറാണ് മോർമുഗാവ്. പുതിയ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ കപ്പലും ആയുധങ്ങളും ഇന്ത്യൻ നിർമിതമാണ്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉദാഹരണമാണിതെന്നും നാവികസേന അറിയിച്ചു. മിസൈൽ പരീക്ഷണം നടത്തിയ സ്ഥലം നാവിക സേന വെളിപ്പെടുത്തിയിട്ടില്ല.