ലോകമാതൃദിനത്തില്‍ അമ്മമാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നിരവധി സിനിമാതാരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ ഈ ദിനത്തില്‍ അമ്മയെ ഞെട്ടിച്ചിരിക്കുകയാണ് നവ്യനായരുടെ മകന്‍ പത്തുവയസ്സുകാരന്‍ സായ്.
അത്താഴത്തിനുള്ള ചപ്പാത്തിയും മുട്ടക്കറിയും തനിയെ ഉണ്ടാക്കിയാണ് സായ് അമ്മയെ ഞെട്ടിച്ചത്. നിര്‍ദേശങ്ങള്‍ നല്‍കി പിന്തുണയ്ക്കാന്‍ നവ്യയുടെ മാതാപിതാക്കളുമുണ്ടായിരുന്നു.
ഭക്ഷണം പാകം ചെയ്ത കാര്യം സായ് ആദ്യം അമ്മ നവ്യയെ അറിയിച്ചില്ല. സ്‌പെന്‍സ് ആക്കിവെച്ചു. വീട്ടിലെ ലൈറ്റുകളെല്ലാം ഓഫ് ചെയ്ത് നവ്യയുടെ കണ്ണു പൊത്തി തീന്മേശയ്ക്കുമുമ്പില്‍ കൊണ്ടിരുത്തി. നവ്യ കണ്ണു തുറന്നു നോക്കിയപ്പോള്‍ മെഴുകുതിരി വെളിച്ചത്തില്‍ കഴിക്കാനുള്ള അത്താഴം. സായ്‌യുടെ പ്രവൃത്തിയില്‍ അതീവ സന്തുഷ്ടയായ നവ്യ മകന് സ്‌നേഹ ചുംബനവും നല്‍കി. നവ്യ തന്നെയാണ് അത്താഴം കഴിക്കാനിരിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. എന്നും മദേഴ്‌സ്‌ഡേ ആയിരുന്നെങ്കില്‍ മക്കളെല്ലാവരും ഭക്ഷണമുണ്ടാക്കിയേനെ എന്ന അടിക്കുറിപ്പോടെയാണ് നവ്യയുടെ പോസ്റ്റ്.