അന്തരിച്ച കവിയത്രി സുഗതകുമാരിയെ അനുസ്മരിച്ച് നടി നവ്യ നായർ. ‘ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ല .. താങ്ങാൻ ആവുന്നില്ല സങ്കടം .. വാക്കുകൾ എത്രമേൽ ചെറുതാകുന്നു .. എന്നെ ഇത്ര മനസിലാക്കിയ എന്റെ ‘അമ്മ .. നഷ്ടം എന്നെന്നേക്കും ..‘എന്നായിരുന്നു സുഗതകുമാരിയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കവിയും സാമൂഹ്യ, പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി കോവിഡ് ബാധിതയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.