എല്ലാം മറന്ന് കിടപ്പാടം ഒക്കെ വിറ്റ പാര്‍ട്ടിയെ കുറിച്ച് കേട്ടിട്ടില്ലേ; അതാണ് ഇഷ്ടപ്പെടുന്ന പാര്‍ട്ടി

തൃശൂര്‍: സിപിഎം കുടുംബ സംഗമത്തില്‍ പങ്കെടുത്ത് നടി നവ്യ നായര്‍. സിപിഎം ഗുരുവായൂര്‍ തൈക്കാട് വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് നവ്യ നായര്‍ പങ്കെടുത്തത്. ചുവപ്പ് കൊടി ആവേശകരമാണെന്നും നടി പറഞ്ഞു.

എല്ലാം മറന്ന് കിടപ്പാടം ഒക്കെ വിറ്റ പാര്‍ട്ടിയെ കുറിച്ച് കേട്ടിട്ടില്ലേ, അതാണ് ഇഷ്ടപ്പെടുന്ന പാര്‍ട്ടി. അത് ഒരിക്കലും മരിക്കരുതേ എന്നാണ് ആഗ്രഹിക്കുന്നത്. നന്മയ്ക്ക് വേണ്ടിയും സമത്വത്തിന് വേണ്ടിയും കഷ്ടപ്പെടുന്നവന്റെ വേദന യഥാര്‍ഥമായി മനസിലാക്കിയിരുന്ന കാലം എന്നുമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നുവെന്നും നവ്യ പറഞ്ഞു.

https://www.facebook.com/Porattamanujeevitham/videos/356793538590873/

തുടര്‍ന്ന് വയലാറിന്റെ അശ്വമേധം എന്ന കവിതിയിലെ ഏതാനും വരികള്‍ ആലപിക്കുകയും ചെയ്തു.

Top