വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് നടി നവ്യ എത്താറുണ്ട്.ഇപ്പോഴിതാ മമ്മൂട്ടിയെ കണ്ട സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.
തന്റെ ഫെയ്‌സ് ബുക്കിലൂടെയാണ് മമ്മൂട്ടിയൊന്നിച്ചുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. ചിത്രം ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. എയര്‍പോര്‍ട്ടില്‍ വെച്ചുള്ള കൂടിക്കാഴ്ചയില്‍ എഴുത്തുകാരനും സംവിധായകനുമായ രഞ്ജിത്തും ഒപ്പമുണ്ടായിരുന്നു.
ഫാന്‍ ഗേള്‍ മൊമന്റാണ് എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. എന്നെ ഞാനാക്കിയ സംവിധായകരിലൊരാളായ രഞ്ജിത്തിനേയും ഒരുമിച്ച് കാണാനായതില്‍ സന്തോഷമുണ്ട് എന്നും നവ്യ പറഞ്ഞു.