കൊച്ചി:ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി സിപിഐഎം കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ജനകീയ ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. സിപിഐഎം രണ്ട് ദിവസം നീളുന്ന ഉച്ചകോടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
27 ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. എം എ ബേബി, എസ് രാമചന്ദ്രന് പിള്ള, തപന്‍ സെന്‍, മീരാ വേലായുധന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. വിവിധ മേഖലകളില്‍ നിന്നുള്ള ആയിരം പ്രതിനിധികളാണ് ജനകീയ ഉച്ചകോടിയില്‍ പങ്കെടുക്കുക.