ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജാമ്യം

ഇസ്‌ലാമാബാദ് : അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജാമ്യം അനുവദിച്ചു. ചികിത്സാ ആവശ്യങ്ങള്‍ക്ക് വേണ്ടി പാക് സുപ്രീംകോടതി ആറാഴ്ചത്തെ ജാമ്യമാണ് അനുവദിച്ചത്.

വിദഗ്ധ ചികിത്സക്കായി എട്ടാഴ്ചത്തെ ജാമ്യം അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ആറാഴ്ചത്തേക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ആസിഫ് സയീദ് ഖോസ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ജാമ്യം ഹര്‍ജി പരിഗണിച്ചത്.

നവാസ് ഷെരീഫ് പാകിസ്ഥാനില്‍ തന്നെ ചികിത്സ തേടണമെന്നും ജാമ്യ കാലയളവില്‍ രാജ്യം വിട്ട് പുറത്തു പോകരുതെന്നും ഉത്തരവില്‍ പറയുന്നു.

Top