Nawaz Sharif pledges ‘moral’ support to separatist leader Asiya Indrabi

ശ്രീനഗര്‍: കശ്മീര്‍ വിഘടനവാദികളെ ന്യായീകരിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. പാകിസ്താനോടുള്ള കശ്മീര്‍ വിഘടനവാദികളുടെ അനുഭാവത്തെ ബഹുമാനിക്കുന്നതായി ഷരീഫ് പറഞ്ഞു.

കശ്മീര്‍ വിഷയം ചൂണ്ടാക്കാട്ടി വിഘടനവാദി നേതാവ് അസിയ അന്ത്രാബി അയച്ച കത്തിനുള്ള മറുപടിയിലാണ് ഷരീഫ് നിലപാട് വ്യക്തമാക്കുന്നത്.

കശ്മീരിനോടുള്ള ഉത്തരവാദിത്തത്തെ കുറിച്ച് പാകിസ്താന് ഉത്തമ ബോധ്യമുണ്ട്. രാജ്യാന്തര തലത്തില്‍ ഇനിയും കശ്മീര്‍ വിഷയം ചര്‍ച്ചയാക്കും. സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശം കശ്മീരികള്‍ക്ക് നല്‍കുകയാണ് വേണ്ടത്. ഈ ആവശ്യത്തെ ഐക്യരാഷ്ട്രസഭയും ലോകവും പിന്തുണക്കുന്നു. കശ്മീരികള്‍ക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശം നല്‍കാമെന്ന് ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ ഉറപ്പില്‍ നിന്ന് പിന്മാറാനുള്ള നീക്കം ജനവഞ്ചനയാണെന്നും ഷരീഫ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം,ഷരീഫിന്റെ കത്തിനെ വിമര്‍ശിച്ച് ബി.ജെ.പി രംഗത്തെത്തി. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ആരും ഇടപെടേണ്ടെന്നും അതിന് പാകിസ്താന് അവകാശമില്ലെന്നും ബി.ജെ.പി വക്താവ് അരുണ്‍ ഗുപ്ത പ്രതികരിച്ചു.

Top