ഇസ്ലാമാബാദ്: ഇന്ത്യയുടെ സൈനിക ആക്രമണത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ രംഗത്ത്. തങ്ങള്‍ തിരിച്ചടിക്കാത്തത് ബലഹീനതയയായി കരുതരുത്. രാജ്യത്തിന്റെ സംരക്ഷണത്തിനും പ്രതിരോധത്തിനും പാക് സൈന്യം സന്നദ്ധമാണെന്ന് നവാസ് ഷെരീഫ് പറഞ്ഞു.
പാക് മാധ്യമങ്ങളോടാണ് നവാസ് ഷെരീഫ് പ്രതികരിച്ചത്. പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം ഇന്നലെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയച്ചതിനു പിന്നാലെയാണ് നവാസ് ഷെരീഫിന്റെ പ്രതികരണം.