ദന്തേവാഡ: നക്‌സലേറ്റുകള്‍ നടത്തിയ സ്‌ഫോടനാക്രമണത്തില്‍ രണ്ട് സി ആര്‍ പി എഫ് ജവാന്‍മാര്‍ക്ക് പരുക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 231 ബറ്റാലിയനില്‍ ഉള്‍പ്പെട്ട ജവാന്‍മാരാണ് അപകടത്തില്‍ പെട്ടത്.
ദന്തേവാഡയ്ക്ക് സമീപമുള്ള അരണ്‍പുരിലാണ് അപകടം നടന്നത്. പരുക്കേറ്റ ജവാന്‍മാരെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒരു മാസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. മെയ് 20 ന് നടന്ന ആക്രമണത്തില്‍ ആറ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ദന്തേവാഡയിലെ കോല്‍നര്‍ ഗ്രാമത്തിലായിരുന്നു അപകടം നടന്നത്.