ഛത്തീസ്ഗഡില്‍ നക്‌സല്‍ സങ്കേതം തകര്‍ത്തു, സിആര്‍പിഎഫ് ബുള്ളറ്റ് പ്രൂഫടക്കം കണ്ടെടുത്തു

റായ്പുര്‍: നക്‌സല്‍ പ്രവര്‍ത്തനം രൂക്ഷമായ ഛത്തിസ്ഗഡില്‍ നക്‌സലുകളുടെ ഒളിസങ്കേതം തകര്‍ത്തു. സുക്മ ജില്ലയിലെ കുക്കാനര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ഒളിസങ്കേതമെന്ന് പോലീസ് അറിയിച്ചു.

ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഒളിസങ്കേതം കണ്ടെത്തിയത്. ഇവിടെനിന്ന് വന്‍തോതില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പരിശോധന മുന്നില്‍ക്കണ്ട് നക്‌സലുകള്‍ ഈ കേന്ദ്രം ഉപേക്ഷിച്ചു കടന്നതായും പോലീസ് വ്യക്തമാക്കി.

സിആര്‍പിഎഫ് ജവാന്‍മാരുടെ പക്കല്‍നിന്ന് കൊള്ളയടിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും നക്‌സലുകളുടെ ഒളിസേങ്കേതത്തില്‍നിന്ന് കണ്ടെടുത്തു.

Top