റായ്പൂര്‍: അര്‍ദ്ധസൈനിക വിഭാഗമായി ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ ക്യാമ്പില്‍ നക്സല്‍ ആക്രമണം. ഛത്തിസ്ഗഡിലെ കൊണ്ടഗോണ്‍ ജില്ലയിലുള്ള ക്യാമ്പിനു നേരെയാണ് നക്സലുകള്‍ റോക്കറ്റ് ആക്രമണവും ശക്തമായ വെടിവയ്പ്പും നടത്തിയത്. ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ സൈന്യത്തിലുള്ള ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല.
റാണാപാല് പ്രദേശത്തുള്ള ഐ.ടി.ബി.പി ക്യാമ്പിലെ നാല്പത്തൊന്നാം ബെറ്റാലിയനു നേരെയാണ് ആക്രമണം നടന്നത്. ക്യാമ്പിന്റെ മൂന്നു വശങ്ങളിലായി വളഞ്ഞ നക്സലുകള്‍ നാലു റോക്കറ്റുകള്‍ ക്യാമ്പിലേക്ക് കത്തിച്ചുവിട്ടു. അര്‍ദ്ധരാത്രിയോടെ ആരംഭിച്ച ആക്രമണം പുലര്‍ച്ചെ മൂന്നു മണിക്കാണ് അവസാനിച്ചത്.
ആക്രമണം കനത്തതോടെ നക്സലുകള്‍ വനത്തിലേക്ക് പിന്‍വാങ്ങി. ആയുധധാരികളായ നൂറോളം നക്സലുകള്‍ ആക്രമണത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് കണക്കാക്കുന്നത്.