കുടുംബത്തിലെ ഒരാളെങ്കിലും നക്‌സല്‍ സംഘടനയില്‍ ചേരണം; ഭീഷണി ശക്തമെന്ന്!

naxal

ദന്തേവാഡ: ഛത്തീസ്ഗര്‍ഹിലെ ദന്തേവാഡ ജില്ലയിലെ ജനങ്ങള്‍ക്ക് നക്‌സലുകളുടെ ഭീഷണി. ഓരോ കുടുംബത്തിലെയും ഒരാളെങ്കിലും നക്‌സല്‍ സംഘടനയില്‍ ചേരണമെന്നാണ് ഭീഷണി. അല്ലാത്ത പക്ഷം കൊന്നു കളയുമെന്നും പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജില്ലയില്‍ പൊലീസും നക്‌സലുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇടക്കിടെ ദന്തേവാഡയില്‍ നടക്കുന്നുണ്ട്.

‘തങ്ങളുടെ കുടുംബത്തിലെ ഒരാളെങ്കിലും അവരുടെ സേനയില്‍ ചേരണമെന്നാണ് നക്‌സലുകളുടെ ആവശ്യം. അല്ലാത്ത പക്ഷം അവര്‍ കൊന്നു കളയുമെന്നാണ് പറഞ്ഞിരിക്കുന്നത്. തങ്ങള്‍ എല്ലാവരും വല്ലാതെ ഭയപ്പെട്ടാണ് ഇപ്പോള്‍ ജീവിക്കുന്നത്’. ദന്തേവാഡയിലെ ഒരു പ്രദേശവാസി പറഞ്ഞു.

അതേസമയം പൊലീസ് ഈ വാര്‍ത്ത തള്ളികളഞ്ഞു. അവിടുത്തെ ജനങ്ങള്‍ക്ക് അറിയാം നക്‌സലുകള്‍ ചെയ്യുന്നത് നല്ല കാര്യമല്ല എന്ന്, പ്രത്യേകിച്ച് ചെറുപ്പകാര്‍ക്ക്. ഇങ്ങനെയൊരു ഭീഷണി ഉള്ളതായി പൊലീസിന് അറിവ് ലഭിച്ചിട്ടില്ല എന്നും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍ എല്‍ ദംഗി പറഞ്ഞു. നക്‌സലുകള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടികള്‍ ആണ് കൈക്കൊണ്ടിട്ടുള്ളത്. ഇത്തരത്തില്‍ അവര്‍ ഭീഷണി മുഴക്കിയിട്ടുണ്ടെങ്കില്‍ ജനങ്ങളുടെ ഇടയില്‍ മാനസിക സമ്മര്‍ദം ഉണ്ടാക്കാനാണ് അതിലൂടെ അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top